Onnu vannaal mathi


ഒന്നുവന്നാല്‍ മതി

ഒന്നുവന്നാല്‍ മതി എന്നുള്ളിലീശോ
നിന്‍ സ്നേഹമൊന്നു രുചിച്ചറിയാന്‍
ഒന്നലിഞ്ഞാല്‍ മതി എന്നുള്ളിലീശോ
ആത്മാവില്‍ ആനന്ദം നിറഞ്ഞൊഴുകാന്‍

എന്നേശുവേ എന്‍ ദൈവമേ വന്നു വസിക്കണേ എന്‍റെ ഉള്ളില്‍
             എന്നേശുവേ എന്‍ സ്നേഹമേ എന്നിലലിയണേ എന്നുമെന്നും

ഒന്നു തൊട്ടാല്‍ മതി എന്‍റെ പൊന്നീശോ
എന്‍ ദുഖങ്ങളെല്ലാം അകന്നുപോകാന്‍
ഒന്നു തൊട്ടാല്‍ മതി എന്‍റെ പൊന്നീശോ
എന്‍ ദുഖങ്ങളെല്ലാം അകന്നുപോകാന്‍
ഒരുവാക്കു മാത്രമരുള്‍ ചെയ്താല്‍ മതി (x2)
എന്നിലെ മുറിവുകള്‍ സൗഖ്യമാകുവാന്‍

എന്നേശുവേ എന്‍ ദൈവമേ വന്നു വസിക്കണേ എന്‍റെ ഉള്ളില്‍
             എന്നേശുവേ എന്‍ സ്നേഹമേ എന്നിലലിയണേ എന്നുമെന്നും

ഒന്നുവന്നാല്‍ മതി എന്നുള്ളിലീശോ
നിന്‍ സ്നേഹമൊന്നു രുചിച്ചറിയാന്‍
ഒന്നലിഞ്ഞാല്‍ മതി എന്നുള്ളിലീശോ
ആത്മാവില്‍ ആനന്ദം നിറഞ്ഞൊഴുകാന്‍

ഒരുനോട്ടം മതി എന്‍റെ പൊന്നീശോ
എന്‍ ആകുലമെല്ലാം അകന്നുപോകാന്‍
              ഒരുനോട്ടം മതി എന്‍റെ പൊന്നീശോ
എന്‍ ആകുലമെല്ലാം അകന്നുപോകാന്‍
ഒന്നുനീ തലോടിയാല്‍ മാത്രം മതി (x2)
അനുതാപം അണപൊട്ടി ഒഴുകീടുവാന്‍

ഒന്നുവന്നാല്‍ മതി എന്നുള്ളിലീശോ
നിന്‍ സ്നേഹമൊന്നു രുചിച്ചറിയാന്‍
ഒന്നലിഞ്ഞാല്‍ മതി എന്നുള്ളിലീശോ
ആത്മാവില്‍ ആനന്ദം നിറഞ്ഞൊഴുകാന്‍

എന്നേശുവേ എന്‍ ദൈവമേ വന്നു വസിക്കണേ എന്‍റെ ഉള്ളില്‍
             എന്നേശുവേ എന്‍ സ്നേഹമേ എന്നിലലിയണേ എന്നുമെന്നും

No comments:

Post a Comment

Mazhayilum Veyililum Kandu

മഴയിലും വെയിലിലും കണ്ടൂ Album: GOD Singer: Shreya Ghoshal മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ ...