മഴയിലും വെയിലിലും കണ്ടൂ
Album: GOD
Singer: Shreya Ghoshal
ഇരവിലും പകലിലും കണ്ടൂ
നാഥാ നിന്നെ ഞാന്‍ കണ്ടൂ ………
കരുണയായ് കടലിലും കണ്ടൂ
വചനമായ് തിരയിലും കണ്ടൂ
നാഥാ നിന്നെ ഞാന്‍ കണ്ടൂ ……….
കൂരിരുള്‍ നോവിലും
ഇടറും എന്‍ വഴിയിലും
നാഥാ നിന്നെ ഞാന്‍ കണ്ടൂ
യേശു നാഥാ നിന്നെ കണ്ടൂ
(Chorus: വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം യേശുവിന്‍ നാമത്തെ വാഴ്ത്തിപ്പാടാം)
വിരിയുമീ ഇതളിലും കണ്ടൂ
എരിയുമീ തിരിയിലും കണ്ടൂ
എന്നിലെ ശ്വാസമായ് നീ നിറഞ്ഞു
എന്‍ ആത്മാവിന്‍ നാളമായ് നീ തെളിഞ്ഞു
ഈ നാദത്തിലും അതിന്‍ രൂപത്തിലും
മഴവില്ലിലും തിങ്കളിന്‍ ചന്ദത്തിലും
ഈ സ്വരമേഴിലും.. യേശു നാഥാ നിന്നെ കണ്ടൂ
മഴയിലും വെയിലിലും കണ്ടൂ
ഇരവിലും പകലിലും കണ്ടൂ
നാഥാ നിന്നെ ഞാന്‍ കണ്ടൂ .....
ചുമരിതിന്‍ ചുമലിലും കണ്ടൂ
മുറിവിതിന്‍ അലിവിലും കണ്ടൂ.....
മുള്‍മുടി ചോരയില്‍ ഞാന്‍ കരഞ്ഞു
എന്‍ പാപത്തിന്‍ ഭാരം നീ പേറിനിന്നു
ഈ വാനത്തിലും മരു തീരത്തിലും
ഇളം കാറ്റിലും പൂങ്കുയില്‍ ഗാനത്തിലും
എന്‍ മിഴിനീരിലും..... യേശു നാഥാ നിന്നെ കണ്ടൂ
മഴയിലും വെയിലിലും കണ്ടൂ
ഇരവിലും പകലിലും കണ്ടൂ
നാഥാ നിന്നെ ഞാന്‍ കണ്ടൂ .....
(Chorus: വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം യേശുവിന്‍ നാമത്തെ വാഴ്ത്തിപ്പാടാം)
No comments:
Post a Comment