ഒരു കുഞ്ഞുപൂവു ഞാന്‍ കാഴ്ച്ചയേകുന്നൂ
ആ.....ആ....
ഒരു കുഞ്ഞുപൂവു ഞാന്‍ കാഴ്ച്ചയേകുന്നൂ
കരം നീട്ടി വാങ്ങി നീ സ്വീകരിക്കണമേ
വിധവതന്‍ ചെറുകാശു പോലെയീ കാഴ്ച്ചയെ
കൈക്കൊള്ളുവാന്‍ കനിവാകേണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
നീ തന്നൊരായിരം നന്മകള്‍ക്കൊക്കെയും
നന്ദിയായ് നല്‍കുന്നു എന്‍ ജീവിതം
നീ തന്നൊരായിരം നന്മകള്‍ക്കൊക്കെയും
നന്ദിയായ് നല്‍കുന്നു എന്‍ ജീവിതം
കുശവന്‍റെ കയ്യിലേ കളിമണ്ണു പോലെന്നെ
തിരുവുള്ളം പോല്‍ നീ വാര്‍ത്തെടുക്കണമേ
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
നീ നല്കിടുന്നൊരാ സഹനങ്ങളൊക്കെയും
മിഴിനീരായ് ചേര്‍ക്കുന്നീ പൊന്‍ കാസയില്‍
നീ നല്കിടുന്നൊരാ സഹനങ്ങളൊക്കെയും
മിഴിനീരായ് ചേര്‍ക്കുന്നീ പൊന്‍ കാസയില്‍
കുരിശിന്‍റെ മാറിലെ ബലിപൊലീ കാഴ്ച്ചയെ
ഉയരുന്ന സുഗന്ധത്തിന്‍ ധൂപമാക്കണമേ
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
No comments:
Post a Comment