Tuesday, 3 April 2018

Mazhayilum Veyililum Kandu

മഴയിലും വെയിലിലും കണ്ടൂ

Album: GOD
Singer: Shreya Ghoshal


മഴയിലും വെയിലിലും കണ്ടൂ
ഇരവിലും പകലിലും കണ്ടൂ
നാഥാ നിന്നെ ഞാന്‍ കണ്ടൂ ………

കരുണയായ് കടലിലും കണ്ടൂ
വചനമായ് തിരയിലും കണ്ടൂ
നാഥാ നിന്നെ ഞാന്‍ കണ്ടൂ ……….

കൂരിരുള്‍ നോവിലും
ഇടറും എന്‍ വഴിയിലും
നാഥാ നിന്നെ ഞാന്‍ കണ്ടൂ
യേശു നാഥാ നിന്നെ കണ്ടൂ

(Chorus: വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം യേശുവിന്‍ നാമത്തെ വാഴ്ത്തിപ്പാടാം)

വിരിയുമീ ഇതളിലും കണ്ടൂ
എരിയുമീ തിരിയിലും കണ്ടൂ
എന്നിലെ ശ്വാസമായ് നീ നിറഞ്ഞു
എന്‍ ആത്മാവിന്‍ നാളമായ് നീ തെളിഞ്ഞു
ഈ നാദത്തിലും അതിന്‍ രൂപത്തിലും
മഴവില്ലിലും തിങ്കളിന്‍ ചന്ദത്തിലും
ഈ സ്വരമേഴിലും.. യേശു നാഥാ നിന്നെ കണ്ടൂ
      
        മഴയിലും വെയിലിലും കണ്ടൂ
        ഇരവിലും പകലിലും കണ്ടൂ
        നാഥാ നിന്നെ ഞാന്‍ കണ്ടൂ .....

ചുമരിതിന്‍ ചുമലിലും കണ്ടൂ
മുറിവിതിന്‍ അലിവിലും കണ്ടൂ.....
മുള്‍മുടി ചോരയില്‍ ഞാന്‍ കരഞ്ഞു
എന്‍ പാപത്തിന്‍ ഭാരം നീ പേറിനിന്നു
ഈ വാനത്തിലും മരു തീരത്തിലും
ഇളം കാറ്റിലും പൂങ്കുയില്‍ ഗാനത്തിലും
എന്‍ മിഴിനീരിലും..... യേശു നാഥാ നിന്നെ കണ്ടൂ
     
        മഴയിലും വെയിലിലും കണ്ടൂ

        ഇരവിലും പകലിലും കണ്ടൂ
        നാഥാ നിന്നെ ഞാന്‍ കണ്ടൂ .....

(Chorus: വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം യേശുവിന്‍ നാമത്തെ വാഴ്ത്തിപ്പാടാം)

Enne Kaathirikunna Kaarunyame


എന്നെ കാത്തിരിക്കുന്ന കാരുണ്യമേ

Singer: Kester
എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്നേഹമേ
സത്യമാം സക്രാരിയില്‍...നിത്യമാം തിരുഭോജ്യമായ്...
എന്‍റെ നാവിലലിയുന്ന കൂദാശയെ
നിനക്കേകുന്നു എന്‍മാനസം

          എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്നേഹമേ
സത്യമാം...സക്രാരിയില്‍....നിത്യമാം...തിരുഭോജ്യമായ്....
എന്‍റെ നാവിലലിയുന്ന കൂദാശയെ
നിനക്കേകുന്നു എന്‍മാനസം

എന്നും അണയേണമേഎന്നിലലിയേണമേ
ഉള്ളില്‍നിറയേണമെഅങ്ങു വളരേണമെ
          എന്നും അണയേണമേഎന്നിലലിയേണമേ
          ഉള്ളില്‍നിറയേണമെഅങ്ങു വളരേണമെ

കാസയില്‍പീലാസയില്‍.... നിന്‍ശരീര രക്തങ്ങള്‍
വാഴ്ത്തിടുന്ന വേളയില്‍..... കാണ്മു ഞാന്‍തിരുസ്നേഹം
സഹനവും ദുരിതവും തരുന്നു ഞാന്‍നിന്നിലായ്
മനസ്സില്‍നീയെന്നും വാഴേണമേ

എന്നും അണയേണമേഎന്നിലലിയേണമേ
ഉള്ളില്‍നിറയേണമെഅങ്ങു വളരേണമെ
          എന്നും അണയേണമേഎന്നിലലിയേണമേ
          ഉള്ളില്‍നിറയേണമെഅങ്ങു വളരേണമെ

ജീവിതം മനോഹരം... യേശുവേ നീവരുമ്പോള്‍
പ്രാണനോ പ്രിയങ്കരം... നിന്‍റെ സ്നേഹ ധാരയതോ
മനസ്സിലെ മുറിവുകള്‍.... ഉണക്കിടും സ്നേഹമേ
നിന്‍റെ ബലിയോടു ചേരുന്നു ഞാന്‍

          എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്നേഹമേ
സത്യമാം സക്രാരിയില്‍.. നിത്യമാം തിരുഭോജ്യമായ്...
എന്‍റെ നാവിലലിയുന്ന കൂദാശയെ
നിനക്കേകുന്നു എന്‍മാനസം

എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്നേഹമേ
സത്യമാം സക്രാരിയില്‍...നിത്യമാം തിരുഭോജ്യമായ്....
എന്‍റെ നാവിലലിയുന്ന കൂദാശയെ
നിനക്കേകുന്നു എന്‍മാനസം

എന്നും അണയേണമേഎന്നിലലിയേണമേ
ഉള്ളില്‍നിറയേണമെഅങ്ങു വളരേണമെ
          എന്നും അണയേണമേഎന്നിലലിയേണമേ
          ഉള്ളില്‍നിറയേണമെഅങ്ങു വളരേണമെ

Oru Kunju Poovu Njan

ഒരു കുഞ്ഞുപൂവു ഞാന്‍ കാഴ്ച്ചയേകുന്നൂ



.........

ഒരു കുഞ്ഞുപൂവു ഞാന്‍ കാഴ്ച്ചയേകുന്നൂ
കരം നീട്ടി വാങ്ങി നീ സ്വീകരിക്കണമേ
വിധവതന്‍ ചെറുകാശു പോലെയീ കാഴ്ച്ചയെ
കൈക്കൊള്ളുവാന്‍ കനിവാകേണമേ

സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
          എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു


നീ തന്നൊരായിരം നന്മകള്‍ക്കൊക്കെയും
നന്ദിയായ് നല്‍കുന്നു എന്‍ ജീവിതം
           നീ തന്നൊരായിരം നന്മകള്‍ക്കൊക്കെയും
നന്ദിയായ് നല്‍കുന്നു എന്‍ ജീവിതം
കുശവന്‍റെ കയ്യിലേ കളിമണ്ണു പോലെന്നെ
തിരുവുള്ളം പോല്‍ നീ വാര്‍ത്തെടുക്കണമേ

സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
          എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു

നീ നല്കിടുന്നൊരാ സഹനങ്ങളൊക്കെയും
മിഴിനീരായ് ചേര്‍ക്കുന്നീ പൊന്‍ കാസയില്‍
           നീ നല്കിടുന്നൊരാ സഹനങ്ങളൊക്കെയും
മിഴിനീരായ് ചേര്‍ക്കുന്നീ പൊന്‍ കാസയില്‍
കുരിശിന്‍റെ മാറിലെ ബലിപൊലീ കാഴ്ച്ചയെ
ഉയരുന്ന സുഗന്ധത്തിന്‍ ധൂപമാക്കണമേ

സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
          എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു
സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ
എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു

Abba Pithaave (Cicily)


ആബാ പിതാവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
Singer- Cicily Abraham
ആബാ പിതാവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
പുത്രനാം യേശുവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
          ആബാ പിതാവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
         പുത്രനാം യേശുവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു

റൂഹായാം ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ത്രിയേക ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
          റൂഹായാം ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
          ത്രിയേക ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു

ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന

എന്‍ ജീവനും ജീവിതവും ഞാന്‍ അങ്ങേക്കായ്‌ എകിടുന്നു
         എന്‍ ജീവനും ജീവിതവും ഞാന്‍ അങ്ങേക്കായ്‌ എകിടുന്നു
എന്‍ സമ്പത്തും ആരോഗ്യവും ഞാന്‍ നിനക്കായ്‌ നല്‍കിടുന്നു
യേശുവേ...... ഞാന്‍ ഇനിയെന്നും നിന്‍റേതു മാത്രം

ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന

നിന്‍ ആത്മാവാല്‍ നയിക്കേണമേ ആത്മാക്കളെ നേടുവാന്‍
          നിന്‍ ആത്മാവാല്‍ നയിക്കേണമേ ആത്മാക്കളെ നേടുവാന്‍
നിന്‍റെ വിശുദ്ധിയാല്‍ നിറക്കേണമേ നിനക്കായ്‌ ഞാന്‍ സാക്ഷിയാകാം
യേശുവേ...... നീ ഇനിയെന്നും എന്‍റേതു മാത്രം

ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ ആരാധനാ ആരാധനാ അങ്ങേക്കാരാധന

Thursday, 6 April 2017

Mazhayilum Veyililum Kandu

മഴയിലും വെയിലിലും കണ്ടൂ Album: GOD Singer: Shreya Ghoshal മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ ...